സ്വദേശത്തും വിദേശത്തുമുള്ള പൊന്നാനി താലൂക്ക് നിവാസികളെ ഉൾപ്പെടുത്തി പൊന്നാനിയുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ ഒന്നരപ്പതിറ്റാണ്ടുകാലമായി സജീവ സാന്നിധ്യമായ സന്നദ്ധ സേവന സംഘടനയാണ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF).
PCWF അംഗങ്ങളുടെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിനും ഭദ്രമാക്കുന്നതിനും, കോവിഡ് 19 മൂലം പ്രതിസന്ധിയിലായ നാടിന്റെ സമഗ്ര വികസനത്തിനും, നിരവധി തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാനും, നാട്ടിലെ ചെറുകിട-ഇടത്തരം വ്യാപാരികളുടെ ബിസിനസ്സ് വിജയത്തിനും വേണ്ടി സക്രിയമായ ഇടപെടലുകൾ നടത്താൻ സംഘടനയുടെ കീഴിൽ രൂപീകരിച്ച കമ്പനിയാണ് സ്വാശ്രയ പൊന്നാനി പ്രൈവറ്റ് ലിമിറ്റഡ്
സ്വാശ്രയ മാൾ & പൊൻമാക്സ് ഹൈപ്പർമാർക്കറ്റ് പദ്ധതിയിൽ ഷെയർ എടുക്കുന്നതോടെ സാധാരണക്കാരനും മാൾ & ഹൈപ്പർമാർക്കറ്റ് ബിസിനെസ്സിൽ പങ്കാളികളാകാം
10000 രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള ഷെയറുകൾ, അതും തവണകളായി അടക്കാനുള്ള സൗകര്യത്തോടെ..!!
അർഹരായ ഷെയർ ഹോൾഡേഴ്‌സിൽ നിന്നും മുൻഗണന നൽകി 50 പേർക്ക് നേരിട്ടും 100 പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്നു.
സമൂഹ നന്മ ലക്ഷ്യമാക്കി നാടിൻറ പുരോഗതിയിൽ ഒന്നരപ്പതിറ്റാണ്ടുകാലമായി ജീവകാരുണ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വദേശത്തും വിദേശത്തുമുളള പൊന്നാനി താലൂക്ക് നിവാസികളുടെ സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ആഭിമുഖ്യത്തിൽ ആരംഭിച്ച സ്വാശ്രയ പൊന്നാനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ കീഴിൽ നാഷണൽ ഹൈവേ 66, പൊന്നാനി ഉറൂബ് നഗറിൽ തുടക്കം കുറിക്കുന്ന സ്വാശ്രയ മാൾ & പൊൻമാക്സ് ഹൈപ്പർ മാർക്കറ്റിൻറ ശിലാസ്ഥാപന കർമ്മം 2022 ജൂൺ 1 ബുധനാഴ്ച്ച കാലത്ത് 10 മണിക്ക് ബെസ്റ്റ് മലബാർ ഓഡിറ്റോറിയം - ഉറൂബ് നഗർ (സ്വാശ്രയ പ്രോജക്ട് ഓഫീസിന് സമീപം)ൽ ബഹു: കായിക, ഹജ്ജ്, വഖഫ് മന്ത്രി ശ്രീ: വി അബ്ദുറഹ്മാൻ നിർവ്വഹിച്ചു.
എം. എല്‍. എ പി നന്ദകുമാർ, നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു.
ഒന്നരപ്പതിറ്റാണ്ടുകാലമായി പൊന്നാനിയുടെ സാമൂഹിക സാംസ്കാരിക സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച സ്വാശ്രയ പൊന്നാനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ കീഴിൽ ആരംഭിക്കുന്ന ജനകീയ സംരംഭമാണ് സ്വാശ്രയ മാൾ & പൊൻമാക്സ് ഹൈപ്പർമാർക്കറ്റ്
നാട്ടിലും മറുനാട്ടിലുമുള്ള പൊന്നാനിക്കാരുടെ ആഗോള കൂട്ടായ്മയായ PCWF ന്റെ മെമ്പർമാരുടെ ക്ഷേമത്തിനായി രൂപീകരിച്ച കമ്പനിയാണ് സ്വാശ്രയ പൊന്നാനി പ്രൈവറ്റ് ലിമിറ്റഡ്. കമ്പനിയിലൂടെ അംഗങ്ങൾക്ക് വേണ്ടി വിവിധതരം സംരംഭങ്ങൾ തുടങ്ങാൻ കഴിയും. PCWF ന്റെ നേതൃത്വത്തില്‍ തുടങ്ങിയ കമ്പനിയാണ് സ്വാശ്രയ എങ്കിലും കമ്പനി നടത്തിപ്പും അതിൻ്റെ അധികാരങ്ങളും കമ്പനിയിൽ മാത്രം നിക്ഷിപ്തമായിരിക്കും.