How to Join?

സ്വാശ്രയ പൊന്നാനി ലിമിറ്റഡ്

എന്താണ് സ്വാശ്രയ കമ്പനി? PCWF ഉം കമ്പനിയും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ?

നാട്ടിലും മറുനാട്ടിലുമുള്ള പൊന്നാനിക്കാരുടെ ആഗോള കൂട്ടായ്മയായ PCWF അതിന്റെ മെമ്പർമാരുടെ ക്ഷേമത്തിനായി രൂപീകരിച്ച കമ്പനിയാണ് സ്വാശ്രയ പൊന്നാനി ലിമിറ്റഡ്, ഈ ഒരു കമ്പനിയിലൂടെ അംഗങ്ങൾക്ക് വേണ്ടി വിവിധതരം സംരംഭങ്ങൾ തുടങ്ങാൻ കഴിയും. PCWF ന്റെ നേതൃത്വത്തില്‍ തുടങ്ങിയ കമ്പനിയാണ് സ്വാശ്രയ എങ്കിലും കമ്പനി നടത്തിപ്പും അതിൻ്റെ അധികാരങ്ങളും കമ്പനിയിൽ മാത്രം നിക്ഷിപ്തമായിരിക്കും.

01. കമ്പനിയിൽ അംഗമാകാൻ എന്താണ് ചെയ്യേണ്ടത് ?
PCWF മെമ്പർഷിപ്പുള്ള ഏതൊരാൾക്കും കമ്പനിയിൽ അംഗമാകാം, മെമ്പർഷിപ്പ് എടുക്കാത്തവർ അതെടുത്തതിന് ശേഷം മാത്രമേ കമ്പനിയിൽ അംഗമാകാൻ അനുവദിക്കുകയുള്ളു.
02. PCWF മെമ്പർഷിപ്പ് എവിടെ നിന്ന് ലഭിക്കും? ആർക്കൊക്കെ എടുക്കാം?
ഓരോ രാജ്യത്തും ഉള്ള PCWF കമ്മിറ്റി ഭാരവാഹികളുമായി ബന്ധപെട്ടാൽ അതാതു രാജ്യങ്ങളിൽ നിന്ന് തന്നെ മെമ്പർഷിപ്പ് എടുക്കാം, PCWF കമ്മിറ്റികൾ നിലവിലില്ലാത്ത രാജ്യങ്ങളിലുള്ളവർ +91 755 88 33350 എന്ന നമ്പറിൽ ബന്ധപ്പെട്ടും മെമ്പർഷിപ്പ് എടുക്കാവുന്നതാണ്. പൊന്നാനി താലൂക്കിൽ താമസിക്കുന്ന ഏതൊരാൾക്കും PCWF മെമ്പർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
03. PCWF മെമ്പർഷിപ്പ് എടുത്ത ഒരാൾക്ക് കമ്പനിയിൽ എങ്ങനെ അംഗമാകാം അല്ലങ്കിൽ ഷെയർ എടുക്കാം?
അതാതു രാജ്യങ്ങളിലുള്ള കമ്പനിയുടെ കോഓർഡിനേറ്റർ മുഖാന്തരമോ പൊന്നാനി സി വി ജംഗ്‌ഷനിൽ ഉള്ള സ്വാശ്രയ കമ്പനി ഓഫീസ് വഴിയോ അപേക്ഷ നൽകാവുന്നതാണ്.
04. ആരൊക്കെയാണ് വിവിധ രാജ്യങ്ങളിലുള്ള കോഓർഡിനേറ്റർമാർ ?
യു എ ഇ : ആദം സി - +971558487873 , കുവൈറ്റ് : സുമേഷ് എം വി - +96550151195 , ഖത്തർ : ഖലീലുറഹ്മാൻ - +97455362654 , ഒമാൻ : ഫഹദ്‌ബിന് ഖാലിദ് - +96894303426 , സൗദി അറേബ്യ : സലിം കളക്കര- +966554917712 , ബഹ്‌റൈൻ : ഫസലുറഹ്മാൻ -+97333863401 , സലാല : അലി അരുണിമ - +96898904120 .
05. എന്താണ് സ്വാശ്രയ കമ്പനിയുടെ ആദ്യ സംരംഭം? എവിടെയാണ് ആരംഭിക്കുന്നത് ?
15000 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരു വാണിജ്യ കെട്ടിടവും അതിൽ പൊൻമാക്സ് എന്ന നാമകരണത്തിൽ പൊന്നാനി താലൂക്കിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റും ആണ് കമ്പനിയുടെ ആദ്യ സംരംഭം, പൊന്നാനി നാഷണൽ ഹൈവേയിൽ ഉറൂബ് നഗർ ഭാഗത്തു 20 സെന്റിലാണ് പദ്ധതി തുടങ്ങുന്നത്.
06. എത്ര രൂപയാണ് ഒരു ഷെയറിനു? എത്ര ഷെയർ എടുക്കാൻ പറ്റും?
ഒരു ഷെയറിനു 1000 ഇന്ത്യൻ രൂപയാണ് കണക്കാക്കിയിട്ടുള്ളത്, മിനിമം 10 ഷെയർ എടുത്തിരിക്കണം അതായത് 10,000 രൂപ,500 ഷെയർ വരെ ഒരാൾക്ക് എടുക്കാം, നിലവിൽ 10 ഷെയർ (10,000 രൂപ), 50 ഷെയർ (50,000 രൂപ), 100 ഷെയർ (1 ലക്ഷം രൂപ), 200 ഷെയർ (2 ലക്ഷം രൂപ), 500 ഷെയർ (5 ലക്ഷം രൂപ) എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്.
07. എത്രയാണ് ലാഭവിഹിതം ലഭിക്കുക ? എപ്പോഴാണ് ലാഭം വിഹിതം കിട്ടിതുടങ്ങുക?
കമ്പനി നടത്തിയ പഠനത്തിൽ ഏറ്റവും നല്ല കച്ചവടമുള്ള സമയത്തു 18 % മെങ്കിലും ലാഭവിഹിതം പ്രതീക്ഷിക്കാം, ഇനി മോശം കച്ചവടമാണെങ്കിൽ 7 % വരെയും ആകാം,പൊൻമാക്സ് തുടങ്ങി മൂന്നാം വർഷം മുതൽക്കു ലാഭവിഹിതം കൊടുത്തു തുടങ്ങാനാണ് കമ്പനി ഉദ്ദേശിക്കുന്നത്
08. PCWF ആസ്ഥാന മന്ദിരവും പണിയുന്നുണ്ടല്ലോ അതിനു വേറെ ഡൊണേഷൻ തരേണ്ടി വരുമോ ?
തീർച്ചയായും ഇല്ല, നിങ്ങൾ എടുക്കുന്ന ഷെയർ തുകയിൽ നിന്നും ഒരു നിശ്ചിത തുക ആസ്ഥാന മന്ദിരത്തിനുള്ള ഡൊണേഷനായി ആദ്യമേ നിശ്ചയിച്ചിട്ടുണ്ട്.
09. എത്രയാണ് ഷെയറിൽ നിന്നും ആസ്ഥാനമന്ദിരത്തിലേക്കുള്ള ഡൊണേഷൻ തുക ?
എടുക്കുന്ന ഷെയറിനു അടിസ്ഥാനമാക്കിയാണ് തുക നിശ്ചയിച്ചിട്ടുള്ളത്, 10,000 രൂപയുടെ ഷെയർ എടുക്കുന്ന ആളുടെ 2,000 രൂപയാണ് ഡൊണേഷൻ അതുപോലെ 50,000 നു 5,000 വും ഒരു ലക്ഷത്തിനു 8,000 വും രണ്ടു ലക്ഷത്തിനു 9,000 വും 5 ലക്ഷത്തിനു 10,000 വുമാണ് യഥാക്രമം ഡൊണേഷൻ നിശ്ചയിച്ചിട്ടുള്ളത്
10. PCWF ആസ്ഥാന മന്ദിരത്തിനു കൊടുക്കുന്ന ഡൊണേഷൻ തുകക്ക് എന്തെങ്കിലും ലാഭവിഹിതം കിട്ടുമോ?
ഇല്ല, PCWF ആസ്ഥാനമന്ദിരം 5 സെന്ററിൽ പൊൻമാക്സ് ഹൈപ്പർ മാർക്കറ്റിനു സമീപം PCWF ന്റെ പേരിലായിരിക്കും രെജിസ്റ്റർ ചെയ്തു നിർമിക്കുന്നത് കമ്പനിയുമായി ഇതിനു ബന്ധമുണ്ടാകില്ല.
11. ആരാണ് കമ്പനി മാനേജ് ചെയ്യുന്നത്?
കമ്പനിയുടെ 41 അംഗ ഡയറക്ടർ ബോർഡ് തീരുമാനിച്ച 7 അംഗ മാനേജിങ്ങ് കമ്മറ്റിയാണ് കമ്പനിയുടെ ദൈനംദിന കാര്യങ്ങൾ നടത്തിക്കൊണ്ടു പോകുന്നത്, ഡയറക്ടർ ബോർഡ് നിശ്ചയിച്ചിട്ടുള്ള തുകക്ക് മേലെ വരുന്ന കാര്യങ്ങൾ ബോർഡിൽ ചർച്ച ചെയ്തു തീരുമാനമെടുക്കും.
12. ആരാണ് ഡയറക്ടർമാർ ? ഡയറക്ടറാവാൻ എന്താണ് യോഗ്യത
അഞ്ചു ലക്ഷം രൂപയുടെ ഷെയർ (500 ഷെയർ) എടുത്ത ആദ്യ 41 പേരാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ. കമ്പനി രെജിസ്റ്റർ ചെയ്യുന്നതിന് മുൻപ്, സ്ഥലം എടുക്കുന്നതിനു മുൻപ് കമ്പനിക്കു വേണ്ടി റിസ്ക് എടുത്തവരാണ് ഇവർ.
13. 500 ഷെയർ എടുത്താൽ നിലവിൽ ഡയറക്ടർ ബോർഡ് അംഗമാകാൻ സാധിക്കുമോ?
5 ലക്ഷം രൂപയുടെ 500 ഷെയർ നിലവിൽ ഉണ്ടെങ്കിലും ഡയറക്ടർ ബോർഡ് അംഗമാകാൻ കഴിയില്ല, ആ 41 ഡയറക്ടർ സ്ഥാനങ്ങൾ നിലവിൽ പൂര്‍ത്തിയായി.
14. ബാക്കിയുള്ള ഷെയറുകൾ എല്ലാം അവൈലബിൾ ആണോ?
ബാക്കിയുള്ള എല്ലാ ഷെയറുകളും നിലവിൽ അവൈലബിൾ ആണ് പക്ഷെ അപേക്ഷകൾ ഫുള്ളാവുന്നതിനനുസരിച്ചു ഓരോന്നും ക്ലോസ്ചെയ്യും.
14. ബാക്കിയുള്ള ഷെയറുകൾ എല്ലാം അവൈലബിൾ ആണോ?
ബാക്കിയുള്ള എല്ലാ ഷെയറുകളും നിലവിൽ അവൈലബിൾ ആണ് പക്ഷെ അപേക്ഷകൾ ഫുള്ളാവുന്നതിനനുസരിച്ചു ഓരോന്നും ക്ലോസ്ചെയ്യും.
15. എങ്ങിനെയാണ് ഷെയർ എടുക്കാൻ തുക നൽകേണ്ടത് ?
ഏതൊരു ഷെയർ എടുക്കാനും അപേക്ഷയോടൊപ്പം ആദ്യ 40 % കൊടുക്കുകയും ബാക്കിയുള്ള തുകയിൽ 2 മാസത്തിനകം 30 % വും ശേഷം 2 മാസത്തിനകം 30 % വും അടച്ചു തീർക്കണം.
16. ഷെയർ എടുത്തു മറ്റൊരാൾക്ക് മറിച്ചു വിൽക്കാൻ സാധിക്കുമോ? ബാക്കി തുക അടക്കാൻ കഴിയാതെ വന്നാൽ ഷെയർ നഷ്ടപെടുമോ
തീർച്ചയായും നഷ്ടപ്പെടില്ല. ഷെയർ മറിച്ചു നല്കാൻ കമ്പനി തല്ക്കാലം അനുവദിക്കില്ല, ഒരാൾക്ക് തന്റെ ഷെയർ വേണ്ട എന്ന് തോന്നിയാൽ കമ്പനിക്ക് തിരിച്ചു നൽകാവുന്നതാണ്, ബാക്കി തുക അടച്ചില്ലെങ്കിലും ഷെയർ കമ്പനി തന്നെ ഏറ്റടുക്കുകയോ ശേഷം ബോർഡ് തീരുമാനപ്രകാരം പുറത്തു നൽകുകയോ ആവാം.
17. എങ്ങിനെയാണ് ഷെയർ തുക അടക്കേണ്ടത് ?
മുകളിൽ സൂചിപ്പിച്ച പോലെ ഡൊണേഷൻ PCWF അക്കൗണ്ടിലേക്കും ബാക്കി തുക കമ്പനി അക്കൗണ്ടിലേക്കും ആണ് ഡെപ്പോസിറ്റ് ചെയ്യേണ്ടത്. അക്കൌണ്ട് വിവരങ്ങള്‍ക്കായി താഴെ കാണുന്ന contact ല്‍ ബന്ധപ്പെടുക.
Swasraya Ponnani Private Limited
TK Tower First Floor 32/550
Pallapram Ponnani
+91 7356 526 526
Mon-Sat 8:30am-6:30pm
swasrayaponnani@gmail.com
12 X 7 online support
TOP