About Swasraya

സ്വാശ്രയ പൊന്നാനി ലിമിറ്റഡ്

പൊന്നാനി താലൂക്കിൽ ഒന്നര പതിറ്റാണ്ടിലേറെ കാലമായി സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ നിസ്വാർഥമായ സാമൂഹിക ജീവ കാരുണ്യ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തിവരുന്ന സംഘടനയാണ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF)

അംഗങ്ങളുടെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിനും ഭദ്രമാക്കുന്നതിനും സക്രിയമായ ഇടപെടലുകൾ നടത്തുന്നതിനും, കോവിഡ് മൂലം പ്രതിസന്ധിയിലായ നാടിന്റെ സമഗ്ര വികസനത്തിനും, നിരവധി തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാനും, നാട്ടിലെ ചെറുകിട-ഇടത്തരം വ്യാപാരികളുടെ ബിസിനസ്സ് വിജയത്തിനും വേണ്ടി സംഘടനയുടെ കീഴിൽ രൂപീകരിച്ച കമ്പനിയാണ് സ്വാശ്രയ പൊന്നാനി ലിമിറ്റഡ്

കമ്പനി പ്രവര്‍ത്തനത്തിന്റെ ആദ്യ പടിയായി പൊന്നാനി നാഷണല്‍‍ ഹൈവേയില്‍, പളളപ്രം- ഉറൂബ്‌ നഗർ ഭാഗത്ത്, പതിനയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഒരു വ്യാവസായിക കെട്ടിടവും, ആ കെട്ടിടത്തില്‍ തന്നെ താലൂക്കിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റും ആരംഭിക്കുകയാണ്. PCWF ആസ്ഥാന മന്ദിരവും ഇതിനോട് ചേർന്ന് പണിയുന്നുണ്ട്. കേവല പങ്കാളിത്തത്തോടെ അല്പ ലാഭവിഹിതം മാത്രം നൽകുന്ന നവവ്യവസായ പ്രവണതകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും ഈ സംരംഭം.

കുറഞ്ഞ വരുമാനക്കാരായവര്‍ക്കും ഇതിൽ നിക്ഷേപം നടത്താവുന്ന തരത്തിലാണ് ഇതിൻ്റെ ഘടന.

01

Join with us

ഈ പദ്ധതിയിൽ പങ്കാളികളാകൂ

പൊൻമാക്സ് ഹൈപ്പർമാർക്കറ്റ് പദ്ധതിയിൽ ഷെയർ എടുക്കുന്നതോടെ സാധാരണക്കാരനും ഹൈപ്പർമാർക്കറ്റ് ബിസിനെസ്സിൽ പങ്കാളികളാകാം

02

Be a Partner

കുറഞ്ഞ തുകയിലൂടെ അംഗമാകൂ

10000 രൂപ മുതൽ 5 ലക്ഷം രൂപ വരെയുള്ള ഷെയറുകൾ, അതും തവണകളായി അടക്കാനുള്ള സൗകര്യത്തോടെ..!!

03

Career Opportunities

തൊഴിലവസരങ്ങൾ

അർഹരായ ഷെയർ ഹോൾഡേഴ്‌സിനെ മുൻഗണന നൽകി 50 പേർക്ക് നേരിട്ടും 100 പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്നു.

സ്വാശ്രയയുടെ ലക്ഷ്യങ്ങൾ

സമൂഹനന്മ മാത്രം ലക്ഷ്യമാക്കി നാടിന്റെ പുരോഗതിയിൽ പതിമൂന്ന് വർഷത്തോളമായി സജീവ ഇടപെടൽ നടത്തുന്ന, താലൂക്ക് പരിധിയിൽ ആയിരക്കണക്കിന് അംഗങ്ങൾ സ്വദേശത്തും വിദേശത്തുമുളള PCWF എന്ന സംഘടന അതിന്റെ അംഗങ്ങളെയും, അവരുടെ തന്നെ കുടുംബങ്ങളെയും ഭാഗമാക്കിക്കൊണ്ട് ആരംഭിക്കുന്ന ഈ സംരംഭം വാണിജ്യ വ്യവസായ വികസന മേഖലയിൽ നാടിന്നൊരു പൊൻതൂവലായി മാറും തീർച്ച. ഉപഭോക്താക്കളായി നാലായിരത്തോളം വരുന്ന അംഗങ്ങൾ മാത്രം മതിയാകുമെങ്കിലും മിതമായ നിരക്കിലുള്ള സേവനം ഏവർക്കും ലഭ്യമായിരിക്കും. ഗ്രോസറി, പച്ചക്കറികൾ, ഗാർഹിക ഉൽപ്പന്നങ്ങൾ, ഉപകരണങ്ങൾ, ഫാഷൻ, ഇലക്ക്ട്രോണിക്ക്, ഐ ടി , സ്പോർട്സ് എക്വിപ്മെൻറ്സ് തുടങ്ങി ഉപഭോഗക്താക്കളുടെ സകല ആവശ്യങ്ങളും ഒരു കുട കീഴിൽ അണി നിരത്തുന്നതായിരിക്കും ഈ സംരംഭം. മികച്ച ഉൽപ്പന്നങ്ങൾ വില കുറച്ച് നൽകുകയും സൗജന്യമായി സാധനങ്ങൾ വീട്ടിൽ എത്തിക്കുകയും ചെയ്യും. സമീപ പ്രദേശങ്ങളിലുള്ള ചെറുതും വലുതുമായ ചെറുകിട വ്യവസായികൾക്ക് കുറഞ്ഞ വിലയിൽ ഒന്നിച്ച് പൊതു വിതരണ നിരക്കിൽ അവശ്യ സാധനങ്ങൾ ലഭ്യമാക്കാനും നമ്മുടെ സംരംഭത്തിലൂടെ സാധിക്കും.

വാണിജ്യസംരഭ മേഖലയിൽ വൈദഗ്ധ്യവും പരിചയവും ഉള്ള PCWF അംഗങ്ങൾ ഈ പദ്ധതിയുടെ സംരംഭകരും സംഘാടകരും ആയി ഉണ്ട് എന്നത്‌ ഈ പദ്ധതിയുടെ വിജയത്തിന് വലിയ മുതല്‍ക്കൂട്ടാണ്.

അമ്പതോളം പേർക്ക് നേരിട്ടും നൂറിലധികം ആളുകൾക്ക് പരോക്ഷമായും ജോലി സാധ്യത ഈ പദ്ധതിയിലൂടെ നമ്മൾ കാണുന്നു. വിശാലമായ വാഹന പാർക്കിംഗ് സൗകര്യത്തോടെ, നല്ല ഒരു ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്നത് ഹൈപ്പർമാർക്കറ്റിന്റെ പ്രത്യേകതയായിരിക്കും. ഈ സംരംഭത്തിൻറ 10,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയുള്ള ഷെയറുകൾ ഇപ്പോൾ ലഭ്യമാണ്.

ഷെയർ തുക ഒന്നിച്ചോ തവണകളായോ ആയി അടക്കാനുള്ള അവസരവുമുണ്ട്. സാമ്പത്തിക അഭിവൃദ്ധി സമ്പന്നരിൽ മാത്രം കേന്ദ്രീകരിക്കാതെ, സമൂഹത്തിലെ താഴെ തട്ടിലേക്ക് വികേന്ദ്രീകൃതമാക്കുക എന്ന ഉദ്ദേശ ലക്ഷ്യമാണ്, ഏറെ ശ്രമകരമാണന്നറിഞ്ഞിട്ടും ചെറിയ ഷെയർ സംഖ്യയിൽ നിന്നും ആരംഭം കുറിച്ച് കൊണ്ട് പദ്ധതി തുക കണ്ടെത്താന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. പൗരൻമാർക്ക് മെച്ചപ്പെട്ട ജീവിത സൗകര്യം ലഭ്യമാക്കുക, പട്ടണത്തിന്റെ പൗരാണിക വാണിജ്യ വ്യവസായിക പ്രൗഢി തിരിച്ച് പിടിക്കുക, ആധുനിക സാങ്കേതികവിദ്യയിൽ പുരോഗതി പ്രാപിക്കുക തുടങ്ങിയ സംഘടനയുടെ ലക്ഷ്യങ്ങളിൽ ചിലതെല്ലാം ഇതിലൂടെ സാക്ഷാത്കരിക്കാനാകും എന്നത് ഉറപ്പാണ്.

തൊഴിൽ രഹിതർക്ക് അർഹമായ ജോലിയോ ജോലിയില്‍ അര്‍ഹമായ വേതനമോ ലഭിക്കാത്ത ഈ സാഹചര്യത്തിൽ തങ്ങളാലാകും വിധം തണലാകും ഈ പ്രസ്ഥാനം. നാടിൻറ തനതായ രുചി വിഭവങ്ങൾ വേണ്ട രീതിയിൽ വിപണനം നടത്താനും, തിരിച്ചെത്തുന്ന പ്രവാസികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനും, സർവ്വോപരി സംഘടന നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കാനുമാണ് ലാഭത്തിന്റെ ഒരു വിഹിതം വിനിയോഗിക്കുക. ജനാധിപത്യ രീതിയിൽ നീതിപൂർവ്വമാകും ലാഭവിഹിതം അംഗങ്ങൾക്ക് വിതരണം ചെയ്യുക. താലൂക്കിലെ മറ്റിടങ്ങളിലേക്ക് കൂടി ഭാവിയിൽ ഈ സംരംഭം വ്യാപിപ്പിക്കുക എന്നത് കൂടി കമ്പനിയുടെ ലക്ഷ്യമാണ്. തീർച്ചയായും അംഗങ്ങൾക്കിതൊരു മുതൽക്കൂട്ടായിരിക്കും. താങ്കൾക്കും ഇതിൽ പങ്കാളിയാകാം.

Swasraya Ponnani limited

Management Team

C Sidheeque Moidheen
Managing Director
RAJAN Thalakkat
OPERATION DIRECTOR
ABDUL LATHEEF K
MARKETING DIRECTOR
Ashraf N.P
Director, Finance
Subair T.V
Director, Human Resource
Mamadu K
Director, Company Affairs
ABDUL GAFOOR K
DIRECTOR, PUBLIC RELATIONS
Khalil Rahman
Project Manager
Muhammed Shaheer K
Office Administrator
Swasraya Ponnani Private Limited
TK Tower First Floor 32/550
Pallapram Ponnani
+91 7356 526 526
Mon-Sat 8:30am-6:30pm
swasrayaponnani@gmail.com
12 X 7 online support
TOP