സ്വാശ്രയ പൊന്നാനി പ്രൈവറ്റ് ലിമിറ്റഡ്

സ്വദേശത്തും വിദേശത്തുമുള്ള പൊന്നാനി താലൂക്ക് നിവാസികളെ ഉൾപ്പെടുത്തി പൊന്നാനിയുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ ഒന്നരപ്പതിറ്റാണ്ടുകാലമായി സജീവ സാന്നിധ്യമായ സന്നദ്ധ സേവന സംഘടനയാണ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF).

PCWF അംഗങ്ങളുടെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിനും ഭദ്രമാക്കുന്നതിനും, കോവിഡ് 19 മൂലം പ്രതിസന്ധിയിലായ നാടിന്റെ സമഗ്ര വികസനത്തിനും, നിരവധി തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാനും, നാട്ടിലെ ചെറുകിട-ഇടത്തരം വ്യാപാരികളുടെ ബിസിനസ്സ് വിജയത്തിനും വേണ്ടി സക്രിയമായ ഇടപെടലുകൾ നടത്താൻ സംഘടനയുടെ കീഴിൽ രൂപീകരിച്ച കമ്പനിയാണ് സ്വാശ്രയ പൊന്നാനി പ്രൈവറ്റ് ലിമിറ്റഡ്


Read more

ഈ പദ്ധതിയിൽ പങ്കാളികളാകൂ

സ്വാശ്രയ മാൾ & പൊൻമാക്സ് ഹൈപ്പർമാർക്കറ്റ് പദ്ധതിയിൽ ഷെയർ എടുക്കുന്നതോടെ സാധാരണക്കാരനും മാൾ & ഹൈപ്പർമാർക്കറ്റ് ബിസിനെസ്സിൽ പങ്കാളികളാകാം

Read more

കുറഞ്ഞ തുകയിലൂടെ അംഗമാകൂ

10000 രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള ഷെയറുകൾ, അതും തവണകളായി അടക്കാനുള്ള സൗകര്യത്തോടെ..!!

Read more

തൊഴിലവസരങ്ങൾ

അർഹരായ ഷെയർ ഹോൾഡേഴ്‌സിൽ നിന്നും മുൻഗണന നൽകി 50 പേർക്ക് നേരിട്ടും 100 പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്നു.

Read more

സ്വാശ്രയ മാൾ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു

സമൂഹ നന്മ ലക്ഷ്യമാക്കി നാടിൻറ പുരോഗതിയിൽ ഒന്നരപ്പതിറ്റാണ്ടുകാലമായി ജീവകാരുണ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വദേശത്തും വിദേശത്തുമുളള പൊന്നാനി താലൂക്ക് നിവാസികളുടെ സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ആഭിമുഖ്യത്തിൽ ആരംഭിച്ച സ്വാശ്രയ പൊന്നാനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ കീഴിൽ നാഷണൽ ഹൈവേ 66, പൊന്നാനി ഉറൂബ് നഗറിൽ തുടക്കം കുറിക്കുന്ന  സ്വാശ്രയ മാൾ & പൊൻമാക്സ് ഹൈപ്പർ മാർക്കറ്റിൻറ ശിലാസ്ഥാപന കർമ്മം 2022 ജൂൺ 1 ബുധനാഴ്ച്ച കാലത്ത് 10 മണിക്ക് ബെസ്റ്റ് മലബാർ ഓഡിറ്റോറിയം - ഉറൂബ് നഗർ (സ്വാശ്രയ പ്രോജക്ട് ഓഫീസിന് സമീപം)ൽ ബഹു: കായിക, ഹജ്ജ്, വഖഫ് മന്ത്രി ശ്രീ: വി അബ്ദുറഹ്മാൻ നിർവ്വഹിച്ചു.

എം. എല്‍. എ പി നന്ദകുമാർ, നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു.

സ്വാശ്രയ പൊന്നാനി പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സംരംഭം

സ്വാശ്രയ മാൾ & പൊൻമാക്സ് ഹൈപ്പർമാർക്കറ്റ്

ഒന്നരപ്പതിറ്റാണ്ടുകാലമായി പൊന്നാനിയുടെ സാമൂഹിക സാംസ്കാരിക സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച സ്വാശ്രയ പൊന്നാനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ കീഴിൽ ആരംഭിക്കുന്ന ജനകീയ സംരംഭമാണ് സ്വാശ്രയ മാൾ & പൊൻമാക്സ് ഹൈപ്പർമാർക്കറ്റ്

Grocery

Read more
Fruits&Veg

Read more
Electronics

Read more
Home Appliances

Read more

സ്വാശ്രയ കമ്പനി

നാട്ടിലും മറുനാട്ടിലുമുള്ള പൊന്നാനിക്കാരുടെ ആഗോള കൂട്ടായ്മയായ PCWF ന്റെ മെമ്പർമാരുടെ ക്ഷേമത്തിനായി രൂപീകരിച്ച കമ്പനിയാണ് സ്വാശ്രയ പൊന്നാനി പ്രൈവറ്റ് ലിമിറ്റഡ്. കമ്പനിയിലൂടെ അംഗങ്ങൾക്ക് വേണ്ടി വിവിധതരം സംരംഭങ്ങൾ തുടങ്ങാൻ കഴിയും. PCWF ന്റെ നേതൃത്വത്തില്‍ തുടങ്ങിയ കമ്പനിയാണ് സ്വാശ്രയ എങ്കിലും കമ്പനി നടത്തിപ്പും അതിൻ്റെ അധികാരങ്ങളും കമ്പനിയിൽ മാത്രം നിക്ഷിപ്തമായിരിക്കും.

Location

എവിടെയാണ് സ്വാശ്രയ മാൾ & പൊൻമാക്സ് ഹൈപ്പർ മാർക്കറ്റ്

പൗരാണിക വാണിജ്യ കേന്ദ്രമായ പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ നിന്നും NH66 ൽ പള്ളപ്രം റോഡിൽ വിശ്വ സാഹിത്യകാരൻ ഉറൂബിന്റെ നാമധേയത്തിലുള്ള ഉറൂബ് നഗറിലാണ് നാളെയുടെ വാണിജ്യ കേന്ദ്രമാകാൻ പോകുന്ന സ്വാശ്രയ മാൾ & പൊന്മാക്സ് ഹൈപ്പർ മാർക്കറ്റ് വിഭാവനം ചെയ്യുന്നത്.

സ്വാശ്രയ പൊന്നാനി പ്രൈവറ്റ് ലിമിറ്റഡ്: പദ്ധതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

സ്വാശ്രയ പൊന്നാനി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്വാശ്രയ മാൾ & പൊൻമാക്സ് ഹൈപ്പർ മാർക്കറ്റിന്റെ പദ്ധതി ഓഫീസ് ചമ്രവട്ടം ജംഗ്ഷനിൽ KMK ARCADE ൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സ്വാശ്രയ പൊന്നാനി കമ്പനി ലോഗോ പ്രകാശനവും, ജനകീയ ഹൈപ്പർ മാർക്കറ്റ് നാമകരണവും.

താലൂക്കിലെ തദ്ദേശിയരുടെയും വിവിധ വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളുടെയും ആഗോള കൂട്ടായ്മയായ PCWF (പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ) പ്രഥമ വാണിജ്യ സംരംഭമായ സ്വാശ്രയ പൊന്നാനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ലോഗോ പ്രകാശനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. PCWF ഐ ടി വിഭാഗം ഉപാധ്യക്ഷൻ എ വി അലി രൂപ കൽപ്പന ചെയ്തതാണ് ലോഗോ. കമ്പനിയുടെ കീഴിൽ ആരംഭിക്കുന്ന ജനകീയ ഹൈപ്പർമാർക്കറ്റിന് PONMAX HYPERMARKET എന്ന് നാമകരണം ചെയ്തു. ജില്ല വ്യവസായ ഓഫീസർ പി സ്മിത നാമകരണ പ്രഖ്യാപനം നടത്തി.
Swasraya Ponnani Private Limited
TK Tower First Floor 32/550
Uroob Nagar Ponnani
+91 7356 526 526
Mon-Sat 9:30am-5:30pm
swasrayaponnani@gmail.com
24 x 7 online support
TOP